ചെലന്തി
(BSC CHEMISTRY 1ST DC)
"ന്റെ അമ്മിണ്യേ.... ഇയ്യ് ഈ ചെലന്ത്യോള് വല കെട്ടണത് നോക്കീട്ട്ണ്ടാ എപ്പളേലും? സത്യം പറഞ്ഞാ അന്റെ കവിതേക്കാട്ട്ളും ചന്തംണ്ട്ട്ടാ അയിന്."
"അയ്‌ന് ഞാൻ കവിത എഴുതണോളാന്ന് ഇങ്ങളോടാരാ പറഞ്ഞേ? ഞാൻ ന്റെ പ്രാന്ത്
പുസ്തകത്തില് കുത്തിക്കുറിക്കാന്നല്ലാണ്ട്!
അയിന് അവാർഡ് തരണോൻമാരടെ
കാശിന് ഞാൻ ഇയ്‌ക്ക് നല്ലോം തിന്നാൻ വാങ്ങിക്ക്ണ്ട്. അത് ന്ന് ഒരുപിടി ഇങ്ങക്കും തര്ന്ന്ണ്ട്. അല്ലാണ്ട് എന്ത്ന്നാ?"
"ഉം, ഇയ്യ് കൈക്കൂലി കൊട്ത്ത്ട്ടാ നെനക്ക് ഈ അവാർഡൊക്കെ കിട്ട്യേന്ന് ഒരു മൂളൽ കേക്ക്ണ്ട് ഞാൻ കൊറച്ച് ദീസായിട്ട്."
"അത് പിന്നെ ചെല ചെലന്ത്യോളടെ വല എത്ര തട്ട്യാലും പോവൂലല്ലോ, വെഷചെലന്ത്യോളാവുംന്നും. അവറ്റടെ വെഷം എറപ്പിക്കാനൊന്നും
ന്നെ കൊണ്ട് കൂട്ട്യാ കൂടൂല്ലാ. അവറ്റ പറയട്ടെന്ന്. "
"അല്ലാണ്ട് പിന്ന്!അവറ്റോൾക്കൊക്കെ തിന്നാനും കുടിക്കാനും അല്ലാണ്ട് പിന്നെന്തിനാവോ ഈ കാശ്?ആ.. അത് പോട്ടെ.ഇയ്യ് ന്റെ പശ കൊണ്ടന്നില്ലേ?"
"ഞാൻ അത് മറക്കോ.. അല്ലാ ദ് പ്പ എത്രാമത്തെ പശക്കുപ്പ്യ ഞാൻ ഇങ്ങക്ക് കൊണ്ടത്തരണത്? ഇങ്ങള് ന്താ ദ് കുടിക്ക്യാ തള്ളേ?"
"അത് ന്തിനാന്ന് ഇയ്യ് ഇപ്പ അറ്യേണ്ട."
"ഓ "
ഒന്നിരുത്തി മൂളി നാണിത്തള്ള ചക്കരക്കെഴങ്ങ് ചുട്ടത് അമ്മിണീടെ മുന്നിലേക്ക് നീട്ടിവച്ചു.
"ഇയ്യ് കേട്ടോ അമ്മിണ്യേ, ഈ ചക്കരക്കെ-
ഴങ്ങ് ചുടുമ്പോ തീയില്ക്ക് ചത്ത ചെലന്തിക്കുട്ട്യോളേം ഇടും. അവറ്റ നല്ലോം
വെന്ത് കഴിയുമ്പളക്കും കെഴങ്ങും നല്ല വെണ്ണ പോലെ ആവും ന്നായിരുന്നു ന്റെ മുത്തശ്ശിടെ കണക്ക്."
"ഇതും ഇങ്ങള് ആ കണക്കിലാ ണ്ടാക്ക്യേ.."
കഴിച്ച കെഴങ്ങ് മുഴുവനും ഓക്കാനിച്ച് അമ്മിണി ചോദിച്ചു.
"പിന്നല്ലാണ്ട്, ആവാത്ത മുട്ട പൊട്ടിച്ചിട്ടാ ഇന്ന് ഇട്ടത്. അതാ ഇയ്യ് ഇങ്ങനെ ഛർദിച്ചേ.
ഇപ്പൊ വയറ്റിലെ സൂക്കേടൊക്കെ പോയിട്ട്- ണ്ടാവും.ഒന്നൊറങ്ങി ണീറ്റാണ്ടല്ലോ കൂടിയ സാധനം വലിച്ച മാതിരി ണ്ടാവും ടീ. ഇക്ക് അനുഭവോണ്ട്."
"ഉം, ണ്ട് ണ്ട്."
"ഉള്ളില് സ്നേഹം ള്ള മന്ഷമ്മാര് ചെല-
ന്ത്യോളെ പോല്യാടീ.വലടെ അറ്റം കണ്ടാ മതി, ഓടി നടുക്കിലങ്ങട്ട് പോയിരിക്കും.
പിന്നെ നോട്ടായി, ചിര്യായി, പറച്ചിലായി....."
തന്റെ നെഞ്ചിന്റെ നടുക്ക് കയറിയിരുന്നവരുടെ എണ്ണം ഒരു കയ്യിന്റെ വിരലുകളിലെണ്ണാവുന്നതിലുമപ്പുറമില്ലെന്ന
സത്യം അമ്മിണിയെ ചിരിപ്പിച്ചു.ഒരുപാട് കൂട്ടുകാരുള്ള മനുഷ്യരെ നോക്കിനിൽക്കുന്നത് അവൾക്ക് അത്ഭുതമാണ്.ഒരുപാട് പ്രണയവും പ്രണയനഷ്ടങ്ങളുമുണ്ടായിട്ടുള്ള മനുഷ്യരെ
പ്പറ്റി ഓർത്ത് എത്ര രാത്രികളിലാണ് അവൾ
ഉറക്കത്തെ കൊന്നു കളഞ്ഞിരിക്കുന്നത്!
നാണിത്തള്ളയെ ആദ്യം കണ്ടത് എന്നാണെന്ന് അവൾക്കോർമ്മയില്ല.അതെന്നാണെങ്കിലും ഒന്നവൾക്ക് മറക്കാൻ കഴിയില്ല. അന്നേരം നെഞ്ചിന്റെ നടുക്കുണ്ടായ ആ
'മാറാലച്ചൂട് '! ആ ചൂടേറ്റതു കൊണ്ടു മാത്രമാണ് ഇന്നും അവൾ അന്തിക്ക് ഉമ്മറത്ത് പേനയും പിടിച്ചിരിക്കുന്നത്!
ആത്മഹത്യയെക്കുറിച്ചെഴുതുമ്പോഴെല്ലാം
മുറിയിലെ ചെലന്തികൾ അവളെ നോക്കി
അന്തംവിടും!ഓർമയുടെ കുരുക്കുകളിൽ പ്പെട്ട് എത്ര വട്ടമാണ് താൻ സ്വയം ആരാച്ചാരായി മാറിയിട്ടുള്ളതെന്ന് അവറ്റകളുടെ കാലുകളുടെ എണ്ണം നോക്കി
തിട്ടപ്പെടുത്തി അവൾ അവറ്റകളേയും നോക്കിയിരിക്കും.അപ്പോഴൊക്കയും അവളുടെ വലിയ കണ്ണുകൾ നിറഞ്ഞൊഴുകും.
'ചിലപ്പോഴൊക്കെയും സ്നേഹം കണ്ണീരു കൂടിയാണെ'ന്നോർത്ത് അവൾ വീണ്ടും വീണ്ടും കരഞ്ഞുകൊണ്ടിരിക്കും.
നാണിത്തള്ളയുടെ ഒച്ചത്തിലുള്ള തുമ്മല് കേട്ട് നിറഞ്ഞൊഴുകുന്ന വലിയ രണ്ട് കണ്ണുകളും ഒന്നുകൂടി തുറിച്ച്
അവൾ തള്ളയെ നോക്കി. തള്ളടെ ചെവീന്നും കയ്യീന്നും വലിഞ്ഞുകിടക്കുന്ന
നൂലിലൂടെ നടന്നുനടന്ന് അവൾ ആ വീടിന്റെ ഒത്ത നടുക്കിലത്തെ മുറിയിലെത്തി.
മുകളിലേക്കും താഴേക്കും ഇടത്തോട്ടും
വലത്തോട്ടും ഒരേപോലെ നീണ്ടുനീണ്ടുകിട-
ക്കുന്ന ചെലന്തിനൂലുകൾ, അവളുടെ പിന്നിൽ ചക്കരക്കെഴങ്ങ് പോലെ കിടന്നിരുന്ന തള്ളേടെ കയ്യിലെ പശക്കുപ്പിയിൽ
നിന്നൊഴുകിയ വെള്ളത്തിൽപ്പെട്ട്
ഉള്ളംകയ്യിലേക്ക് വന്നുവീണു.കൊഴുത്ത
ആ ദ്രാവകത്തിൽ നിന്നും അപ്പോൾ ജനിച്ചു
വീണ ഒരു ചെലന്തിക്കുഞ്ഞ് അവളെ നോക്കി തൊണ്ണുകാട്ടി ചിരിച്ചു. എന്നിട്ട് ഓടിപ്പോയി രണ്ട് പുരികത്തിന്റെയും നടുക്കിലങ്ങോട്ട് കയറിയിരുന്നു.
ദിവ്യ.എസ്.


പൊളി
ReplyDelete❣️
Delete👍✨⚡🔥🔥
ReplyDelete❣️
DeleteSuper daa
ReplyDelete❣️
Delete👌👍👍
ReplyDelete❣️
Delete❤️
ReplyDelete❣️❣️
DeleteWow
ReplyDelete👌👌👌
ReplyDeleteSet
ReplyDelete❣️❣️
DeleteAdipoli❤️❤️✨
ReplyDelete👍🏻
ReplyDelete